KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര വയോജന ദിനം: മൂടാടി ഗ്രാമപഞ്ചായത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമം സംഘടിപ്പിച്ചു

.

മൂടാടി: അന്താരാഷ്ട്ര വയോജന ദിനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമം സംഘടിപ്പിച്ചു. ആയുർ വേദത്തിലൂടെ ആരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യ ചർച്ച ക്ലാസ്, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ഗ്രാമ പഞ്ചായത്ത് ഇഎംഎസ് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് എം.പി. അഖില ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. സത്യൻ, മെമ്പർമാരായ പപ്പൻ മൂടാടി, കെ.പി. കരിം, സിഡിഎസ് ചെയർ പേഴ്സൺ പി.കെ. ഷീജ എന്നിവർ സംസാരിച്ചു. ആയുർ വേദ മെഡിക്കൽ ഓഫീസർ ഡോ. ശിവ പ്രസാദ് ക്ലാസെടുത്തു. മുതിർന്ന പൗരൻമാരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പഞ്ചായത്ത് തല വയോജന ക്ലബ് പ്രസിഡണ്ട് കെ.കെ. ശശി സ്വാഗതം പറഞ്ഞു.

 

Share news