സംസ്ഥാനത്ത് 4 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു
.
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. 4 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് ഉള്ളത്. ബാക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല.




