KOYILANDY DIARY.COM

The Perfect News Portal

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: അസമിൽ മരണസംഖ്യ 87 ആയി

.

രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കേരളത്തിന് പുറമെ തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതേസമയം, പ്രളയം രൂക്ഷമായ അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നു.

 

ഏഴ് ജില്ലകളിലായി 1.28 ലക്ഷം ജനങ്ങളെയാണ് ദുരന്തം ബാധിച്ചത്. നിരവധി ഗ്രാമങ്ങൾ ഇപ്പോഴും പൂർണ്ണമായും വെള്ളത്തിനടിയിലാണ്. അതേസമയം കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. തമിഴ്നാടിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർദ്ധിക്കാൻ കാരണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

 

തമിഴ്നാടിന് മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർദ്ധിക്കാൻ കാരണം. മഴയോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. വിവിധ അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. നദീ പരിസരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

 

Share news
error: Content is protected !!