സിജെപിയുമായുള്ള കേന്ദ്രത്തിന്റെ ചർച്ച പൂർത്തിയായി
.
സിജെപിയുമായുള്ള കേന്ദ്രത്തിന്റെ ചർച്ച പൂർത്തിയായി. സമരക്കാരുടെ രണ്ട് ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു. സമരക്കാർക്കെതിരെ കേസെടുക്കില്ലെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ട പരിഹാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു. ഒരു കോടി രൂപ നഷ്ട പരിഹാരം നൽകുമെന്നൈണ് കേന്ദ്രം അറിയിച്ചത്. അതേസമയം, ധർമ്മേന്ദ്ര പ്രധാന്റെ രാജി തീരുമാനത്തിൽ സമയം വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. നാളെയും ചർച്ച തുടരുമെന്നാണ് വിവരം.


മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും സമരക്കാർ മുന്നോട്ട് വെച്ചത്. ധർമ്മേന്ദ്ര പ്രധാൻ രാജി വെയ്ക്കണം, പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് എതിരായ കേസുകൾ പിൻവലിക്കുക, നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മരണപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നിവയായിരുന്നു അത്. ഇതിൽ രണ്ടെണ്ണമാണ് കേന്ദ്രം അംഗീകരിച്ചത്. ഇതിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജി അംഗീകരിക്കാത്ത സാഹചര്യത്തിൽ ചർച്ച നാളെയും നടക്കും. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി അറിയിച്ചു.



