KOYILANDY DIARY.COM

The Perfect News Portal

വായനാ വാരാചരണത്തിൽ ഉന്മേഷ പ്രതിജ്ഞയുമായി കുഞ്ഞുമക്കൾ

.
പയ്യോളി: വായനാ വാരാചരണത്തിന്റെ ഭാഗമായി മേലടി ഗവ. ഫിഷറീസ് എൽ.പി സ്കൂളിൽ ഉന്മേഷ പ്രതിജ്ഞയും പുസ്തക പരിചയവും സംഘടിപ്പിച്ചു. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ വി. എം മുസ്തഫ അധ്യക്ഷത വഹിച്ചു. സമത ഖദീജ കെ.ടി.പി വിദ്യാർത്ഥികൾക്ക് ഉന്മേഷ പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. അതുല്യ പുസ്തക പരിചയം നടത്തി. റസീന സംസാരിച്ചു. പ്രധാന അധ്യാപകൻ ജിതേഷ് മാസ്റ്റർ സ്വാഗതവും, പ്രബില ടി.കെ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!