KOYILANDY DIARY.COM

The Perfect News Portal

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുത്: സി പി ഐ പ്രതിഷേധ സദസ് നടത്തി

.
കൊയിലാണ്ടി  വിദ്യാഭ്യാസ മേഖലയെ വർഗ്ഗീയവത്കരിക്കുന്ന പി എം ശ്രീ പദ്ധതിക്കെതിരെ സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നഗരസഭാ സാംസ്കാരിക പാർക്കിൽ നടന്ന  പരിപാടി  സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത് ഉദ്ഘാടനം ചെയ്തു. എൻ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ എസ് സുനിൽ മോഹൻ സ്വാഗതം പറഞ്ഞു.
.
.
സി പി ഐ ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ, കെ എസ് രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു. ധർണയ്ക്ക് മുന്നോടിയായി നഗരത്തിൽ നടന്ന പ്രകടനത്തിന് പി കെ വിശ്വനാഥൻ, അനിൽ കുമാർ ഇരിങ്ങൽ, സന്തോഷ് കുന്നുമ്മൽ, എൻ വി എം സത്യൻ, കെ ചിന്നൻ, വിജയ ഭാരതി, കെ എം ശോഭ, റസിയ ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!