KOYILANDY DIARY.COM

The Perfect News Portal

മുതിർന്ന പൗരന്മാർക്ക് പാസഞ്ചർ ട്രെയിനുകളിൽ പ്രത്യേക കമ്പാർട്ട്മെൻറ് അനുവദിക്കുക; സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി 

.
തിക്കോടി: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. പഞ്ചായത്ത് ബസാർ ഹാളിൽ നടന്ന പരിപാടിയിൽ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. വയോജനങ്ങൾ സ്വയം ചടഞ്ഞിരിക്കാതെ, പൊതുരംഗത്ത് ഇറങ്ങി പ്രവർത്തിക്കണമെന്നും, അതുവഴി മാനസിക ശാരീരിക ആരോഗ്യം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു.
റെയിൽവേ പാസഞ്ചർ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക കമ്പാർട്ട്മെൻറ് അനുവദിക്കണമെന്നും, നിർത്തലാക്കിയ റെയിൽവേ കൺസഷൻ പുന:സ്ഥാപിക്കണമെന്നും, ബസ്സുകളിൽ യാത്ര കൺസഷൻ ഉറപ്പാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബാലൻ കേളോത്ത്, ബാലകൃഷ്ണൻ മണിയോത്ത്, രവീന്ദ്രൻ അയനം, ആമിന ടീച്ചർ, ലീല യു. വി, ടി. നാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. രാമചന്ദ്രൻ നായർ സ്വാഗതവും വൈസ് പ്രസിഡണ്ട് സുമിതി വായാടി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!