KOYILANDY DIARY.COM

The Perfect News Portal

മൂടാടി സുകൃതം റസിഡൻസ് അസോസിയേഷൻ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

.
മൂടാടി: സുകൃതം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ പ്രദേശവാസികളും രക്ഷിതാക്കളും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഖില ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹുസ്ന അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗം ഗുരുതരമായ സാമൂഹിക പ്രശ്നമായി മാറുകയാണെന്നും, അതിനെതിരെ ശക്തമായ നിയന്ത്രണങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിൽ കുടുംബങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമൂഹത്തിനും വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോമള, സനൽ, ഷംസുദ്ദീൻ കുക്കു, ശ്രീധരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും മൊമെന്റോകളും നൽകി ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി മുരളി സ്വാഗതവും അസോസിയേഷൻ പ്രസിഡണ്ട് നിയാസ് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!