KOYILANDY DIARY.COM

The Perfect News Portal

സമുദ്ര ദിനാചരണവും സീഡ് ക്ലബ്ബ് ഉദ്ഘാടനവും

.
ഉള്ളിയേരി: പാലോറ ഹയർ സെക്കണ്ടറി സ്കൂൾ സമുദ്ര ദിനാചരണവും സീഡ് ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. ബാലകൃഷ്ണൻ വിഷ്ണോത്ത് ഉദ്ഘാടനവും നിർവഹിച്ചു. പി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സമുദ്ര ഗവേഷണത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയ ശാസ്ത്രജ്ഞൻ ഡോ. കെ. കെ. ബിനീഷ് സമുദ്ര വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവാദം നടത്തി. വിദ്യാലയത്തിലെ ‘സ്മാർട്ട് ടീൻ’ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ  ഇ.എം. ധനേഷ്, ആർ.കെ. ശ്രീരേഖ, എക്കോ ക്ലബ്ബ് കൺവീനർ എം. ദിവ്യ, ദിയ കൃഷ്ണ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!