സ്വർണവില കുറഞ്ഞു; ഒരു പവൻ സ്വർണത്തിന് 1,09,160 രൂപ
.
സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,09,160 രൂപയായി. 13,645 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണവില താഴേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ ഇനിയും കുറയുമോ എന്നാണ് വിദഗ്ധർ ഉൾപ്പെടെ നിരീക്ഷിക്കുന്നത്.




