ഓണത്തിന് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി വന്മുകം-എളമ്പിലാട് എo.എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾ
.
ചിങ്ങപുരം: ഓണത്തിന് പൂക്കളമൊരുക്കാനായി സ്‌കൂൾ പറമ്പിൽ പുഷ്‌പകൃഷിയുമായി വന്മുകം-എളമ്പിലാട് എo.എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾ. മൂടാടി കൃഷി ഓഫീസർ പി. ഫൗസിയ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനസ് അണ്യാട്ട്, എസ്. ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, വി.ടി ഐശ്വര്യ, മിനി പുത്തൻ പുരയിൽ, നദീറ ചാത്തോത്ത്, എ.എസ്. ശ്രാവൺ, റംല ചാത്തോത്ത്, പി. നസീറ എന്നിവർ പങ്കെടുത്തു.



