KOYILANDY DIARY.COM

The Perfect News Portal

അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എയുടെ നന്ദിപ്രകടന യാത്രയ്ക്ക് പുളിയഞ്ചേരിയിൽ സ്വീകരണം നൽകി

.
പുളിയഞ്ചേരി: അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എയുടെ നന്ദിപ്രകടന യാത്രയ്ക്ക് പുളിയഞ്ചേരി പിലാക്കാട്ട് പീടികയ്ക്ക് സമീപം ഊഷ്മളമായ സ്വീകരണം നൽകി. എം.എൽ.എയെ നേരിൽ കാണുന്നതിനും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനങ്ങൾ സമർപ്പിക്കുന്നതിനുമായി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും പുളിയഞ്ചേരിയിലെ ജനങ്ങളോട് എം.എൽ.എ നന്ദി രേഖപ്പെടുത്തി.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നാടിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും തുടർന്നും പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുള്ളമ്പത്ത് രാഘവൻ, ഇ.ടി. ബിജു, അഷ്റഫ് കെ.വി, ബാബു കോറോത്ത്, ഖരീം വട്ടപറമ്പിൽ, നൗഷാദ് പി കെ, എന്നിവർ സംസാരിച്ചു. കെ. കെ കെ കുഞ്ഞിമുഹമ്മദ്, വലിയ ഞാറ്റിൽ രാഘവൻ, അരുൺ കൊടക്കാട്ടുമുറി, കെ സി ജനാർദ്ദനൻ, ഉണ്ണികൃഷ്ണൻ പറഞ്ഞാട്ട്, അബ്ദു കെ വി, ഹമീദ് പുറവയൽകുനി എന്നിവർ നേതൃത്വം നൽകി. ജനങ്ങളുടെ സാന്നിധ്യവും പങ്കാളിത്തവും പരിപാടിക്ക് മാറ്റുകൂട്ടി.
Share news
error: Content is protected !!