വെളിയണ്ണൂർ ചല്ലിയുടെ നവീകരണ പ്രവർത്തി പൂർത്തീകരിച്ച് കൃഷിയോഗ്യമാക്കുക; കർഷക സംഘം
.
കൊയിലാണ്ടി: വെളിയണ്ണൂർ ചല്ലിയുടെ നവീകരണ പ്രവർത്തി ഉടൻ പൂർത്തീകരിച്ച് കൃഷിയോഗ്യമാക്കണമെന്ന് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കീഴരിയൂർ യു.കെ.ഡി. അടിയോടി സി. കുഞ്ഞമ്മദ് നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. എം.എം. രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും, എ. സുധാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കെ. സത്യൻ, സതി കിഴക്കയിൽ, വി. മുസ്തഫ, പി.കെ വിജയകുമാർ എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി പി. സി സതീഷ് ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളത്തിൽ വെച്ച് സമ്മേളന പ്രതിനിധികളായ ജനപ്രതിനിധികളെ ആദരിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു, ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.വി. ഗിരിജ, പി.കെ. ബാബു എന്നിവർ സംസാരിച്ചു.

കെ. സത്യൻ പ്രസിഡണ്ട്, എം.എം രവീന്ദ്രൻ, ടി വി ഗിരിജ (വൈ: പ്രസിഡണ്ട്) പി.സി സതീഷ് ചന്ദ്രൻ സെക്രട്ടറി, ബേബി സുന്ദർരാജ് , സി. പ്രഭാകരൻ, ജോ: സെക്രട്ടറി എ.എം സുഗതൻ ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. എൻ.എം സുനി സ്വാഗതവും സതി കിഴക്കയിൽ നന്ദിയും പറഞ്ഞു.



