KOYILANDY DIARY.COM

The Perfect News Portal

പെട്രോൾ പമ്പിന് മുൻവശം നിർത്തിയിട്ട ബസ്ലിന് പിറകിൽ കാറിടിച്ച് അപകടം

കൊയിലാണ്ടി: അരങ്ങാടത്ത് പെട്രോൾ പമ്പിന് മുൻവശം നിർത്തിയിട്ട ബസ്ലിന് പിറകിൽ കാറിടിച്ച് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ ആണ് അപകടത്തിപ്പെട്ടത്.പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അരങ്ങാടത്ത് പെട്രോൾ പമ്പിനു മുന്നിൽ നിർത്തിയിട്ട റനീസ് ബസ്സിനു പിറകിലാണ് KL 59A B9699 നമ്പർ ഇന്നോവ കാർ ഇടിച്ചത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം ഉണ്ടായത്. കാർ നിശ്ശേഷം തകർന്നിട്ടുണ്ട്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Share news
error: Content is protected !!