KOYILANDY DIARY.COM

The Perfect News Portal

പ്രചോദക വാർദ്ധക്യ പുരസ്ക്കാരം ജൂൺ 7ന് സമ്മാനിക്കും

.
.
കൊയിലാണ്ടി: സെറീന ട്രസ്റ്റ് കാലിക്കറ്റും, എഡ്യൂടെക് കൊയിലാണ്ടിയും ചേർന്ന് പ്രചോദക വാർദ്ധക്യ പുരസ്ക്കാരം സമ്മാനിക്കുന്നു. വാർദ്ധക്യകാലത്തും സമൂഹത്തിനൊപ്പം സജീവമായി പ്രവർത്തിക്കുന്ന കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 10 അധ്യാപകരെയാണ് ആദരിക്കുന്നത്. ഇന്ദിര കെ, സുധാകരനൻ പി, സോമൻ വായനാരി, ഷംസുദ്ധീൻ, നാരായണൻ കെകെ, ചന്ദ്രൻ എംഎം, ശ്രീനിവാസൻ എൻ, നടേരി എ ദാമോദരൻ, രാജൻ പഴങ്കാവിൽ, ബാലൻ കെകെ എന്നിവരെയാണ് ആദരി്കകുന്നത്.
.
.
ഇവർ വെറും ആദരിക്കപ്പെടുന്നവർ മാത്രമല്ല, ജീവിതംകൊണ്ട് തന്നെ പ്രചോദനം നൽകുന്ന യഥാർത്ഥ മാതൃകകൾ തന്നെയാണ്. ചടങ്ങിൽ “പാഠപുസ്തകങ്ങൾക്കപ്പുറം” ഡോ. പ്രഭാകരൻ പി.എം അവതരിപ്പിക്കുന്ന പ്രചോദന പ്രഭാഷണം ഉണ്ടായിരിക്കും.
.
.
അനുഭവങ്ങൾ പാഠമാകുന്ന, ജീവിതം സന്ദേശമാകുന്ന ഒരു അപൂർവ്വ വേദി. ജൂൺ 7, ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കൊയിലാണ്ടി ടൗൺ ഹാൾ നടക്കും.  തുടർന്ന് “സാന്ധ്യതാരകേ” സംഗീതമേ ജീവിതം ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഒരുക്കുന്നു. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 
Share news
error: Content is protected !!