KOYILANDY DIARY.COM

The Perfect News Portal

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് ഡി കെ ശിവകുമാര്‍

.

കര്‍ണാടകയില്‍ ഇനി ഡികെ യുഗം. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിലെ ഗ്ലാസ് ഹൌസിലെ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോത് സത്യവാചകം ചൊല്ലിക്കൊടുത്തു. ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനെത്തി.

സംഘടന ശക്തികൊണ്ട് പാര്‍ട്ടിയെ കെട്ടിപ്പടുത്ത അസാധാരണ മെയ് വഴക്കമാണ് ഡി കെ ശിവകുമാര്‍ എന്ന രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയ വേട്ടയാടലുകള്‍ക്കിരയായി ജയില്‍വാസം അനുഭവിച്ചപ്പോഴും പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ചേര്‍ത്തുപിടിച്ചാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം ഡി കെ മുന്നേറിയത്.

 

Share news
error: Content is protected !!