പശ്ചിമേഷ്യൻ സംഘർഷം; നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി
.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. വിമാനം പുറപ്പെടാൻ ആരംഭിക്കാനിരിക്കെ യാത്ര റദ്ദാക്കുകയായിരുന്നു. യാത്രക്കാരെ തൊട്ടടുത്തുള്ള ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.

കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ ഒരാൾ മരിച്ചെന്ന് സ്ഥിരീകരിച്ചു. 56 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇതിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. കുവൈത്തിൽ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. കുവൈറ്റ് വിമാനത്താവളത്തിന്റെ ടെർമിനൽ വണ്ണിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.




