KOYILANDY DIARY.COM

The Perfect News Portal

ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹന കടത്ത്; മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

.

ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ. ജയ്പൂർ സ്വദേശി യാഷിനെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ കൂട്ടാളിയാണ് യഷ്. ഓപ്പറേഷൻ നുംഖോറിന്റെ കിങ്പിൻ എന്നാണ് യാഷിനെ കസ്റ്റംസ് വിശേഷിപ്പിക്കുന്നത്.

 

ഭൂട്ടാനിൽ എത്തി വാഹനങ്ങൾ കണ്ട് കരാർ ഉറപ്പിക്കുന്നത് ഇയാളാണ്. കേസിൽ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ അടുത്ത സുഹൃത്ത്. ഭൂട്ടാനിൽ നിന്ന് ഡൽഹിയിലും രാജസ്ഥാനിലും യഷ് വാഹനം എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കേരളത്തിലേക്കും കാറുകൾ കടത്തി എന്നാണ് കണ്ടെത്തൽ. കേസിൽ ഇതുവരെ ആറുപേരെയാണ് കസ്റ്റമസ് പിടികൂടിയത്.

 

വ്യാജരേഖകൾ ഉപയോഗിച്ച് സംഘം 460 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. ഓപ്പറേഷൻ നുംഖോറിൻറെ ഭാഗമായി നടൻ ദുൽക്കർ സൽമാൻറെ ഒരു വാഹനം കഴിഞ്ഞ മാസം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. യാഷിനെ ചോദ്യം ചെയ്യുന്നത് വഴി കൂടുതൽ പ്രതികളിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

 

Share news