മൂടാടി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ബാലസഭ കളിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു
.
മൂടാടി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ബാലസഭ കളിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. മെയ് 22, 23 തീയതികളിൽ മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചാണ് പരിപാടി നടത്തുന്നത്. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഖില എം. പി ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ കെ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ ബീന ഗിരീഷ്, ലീല, സിഡിഎസ് മെമ്പർ സെക്രട്ടറി സുധീഷ് എൻ. കെ എന്നിവർ സംസാരിച്ചു. മൂടാടി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീജ പി കെ സ്വാഗതവും സിഡിഎസ് വൈസ് ചെയർപേഴ്സൺ വിജില വിജീഷ് നന്ദിയും പറഞ്ഞു. 156 ബാലസഭ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
Advertisements




