രാജ്യത്തെ വിദ്യാഭ്യാസത്തെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു; എം ശിവപ്രസാദ്
.
രാജ്യത്തെ വിദ്യാഭ്യാസത്തെ കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിൻ്റേത് വലിയ അനാസ്ഥയാണ്. ചോദ്യപേപ്പർ ചോർന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നും എം ശിവപ്രസാദ് പറഞ്ഞു.

രാജ്യത്തെ വിദ്യാർത്ഥികൾക്കു മുന്നിൽ കേന്ദ്ര സർക്കാർ നഗ്നരായി നിൽക്കുകയാണ്. വിദ്യാർത്ഥികളെയും, അവരുടെ രക്ഷിതാക്കളെയും കേന്ദ്ര സർക്കാർ വഞ്ചിച്ചു. ഫ്രിസ്റ്റിങ്ങ് എന്ന പേരിൽ കുട്ടികളുടെ ദേഹത്ത് കൈ വെച്ചാൽ എസ്എഫ്ഐ അവരെ കൈകാര്യം ചെയ്യുമെന്നും ശിവ പ്രസാദ് പറഞ്ഞു. ഷർട്ടിൽ ഒരു ബട്ടൺ കൂടിയാൽ പോലും കുട്ടികളെ പീഡിപ്പിക്കുകയാണ്. ഫ്രിസ്റ്റിങ് എന്ന വാദമാണ് അവർ പറയുന്നത്. ഒരു കാരണവശാലും ഫ്രിസ്റ്റിങ്ങ് എന്ന പേരിൽ പീഡനം അനുവദിക്കില്ലെന്നും ശിവപ്രസാദ് പറഞ്ഞു.




