KOYILANDY DIARY.COM

The Perfect News Portal

ബുക്ക്‌ ക്ലബ് കൊയിലാണ്ടിയുടെ ശിവസ്മൃതി പുരസ്കാരം അബ്ദുള്ള പേരാമ്പ്രയ്‌ക്ക്

.

കൊയിലാണ്ടി: ബുക്ക്‌ ക്ലബ് കൊയിലാണ്ടി സാഹിത്യ കൂട്ടായ്മയിലെ അംഗമായ ശിവൻ തെറ്റത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ശിവസ്മൃതി പുരസ്കാരം നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി അബ്ദുള്ള പേരാമ്പ്രയ്‌ക്ക് സമ്മാനിച്ചു. കൊയിലാണ്ടി സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങ് കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്‌തു. പി വി ഷൈമ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ സുരേഷ് ഉണ്ണി ക്യാഷ് അവാർഡ് കൈമാറി. കൂട്ടായ്മയിലെ 60 അംഗങ്ങളുടെ കവിതാസമാഹാരം “സമരം കവിത പൂക്കും ഇടം’ എഴുത്തുകാരൻ ഡോ. പി സുരേഷ് പ്രകാശിപ്പിച്ചു.

 

ഷാജി വലിയാട്ടിൽ പുസ്തകം ഏറ്റുവാങ്ങി. കവി ദേവേശൻ പേരൂർ പുസ്തകം പരിചയപ്പെടുത്തി. അനിൽ കാഞ്ഞിലശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. വിഭീഷ് തിക്കോടിയുടെ സന്ദേശം ബിന്ദു പ്രദീപ് വായിച്ചു. തുടർന്ന് ജൂറി അംഗങ്ങളെ ആദരിച്ചു. കവിത മത്സരത്തിൽ മൂന്നാം സ്ഥാനം നേടി ജൂറി അംഗം രൺജിത്ത് നടവയൽ, ബിജേഷ് ഉപ്പാലക്കൽ, സാബു കീഴരിയൂർ, വാഴയിൽ ശിവദാസൻ, ഷൈനി കൃഷ്ണ എന്നിവർ സംസാരിച്ചു. ജെ ആർ ജ്യോതിലക്ഷ്മി സ്വാഗതവും ഷിജു കെ പറങ്ങോടൻ നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!