ട്രെയിനിൽ വയോധികൻറെ മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ
.
കൊച്ചി: ട്രെയിനിലെ ഡിസെബിൾഡ് കോച്ചിൽ നിന്നും വയോധികൻറെ മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടി പുറക്കൽ വീട്ടിൽ റസൽ ജാസി (26) നെയാണ് എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കാരക്കൽ എക്സ്പ്രസിൻറെ ഡിസെബിൽഡ് കോച്ചിൽ യാത്ര ചെയ്തിരുന്ന കൊല്ലം സ്വദേശിയുടെ മൊബൈൽ ഫോണും 8,000 രൂപയുമാണ് മോഷണം പോയത്. ഈ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

തുടർന്ന് സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്നും മോഷണ മുതലുകൾ കണ്ടെടുത്തു. എറണാകുളത്തു നിന്നും തമിഴ്നാട്ടിലേക്ക് ചികിത്സക്ക് പോകാനായി ട്രെയിനിൻറെ ഡിസെബിൾഡ് കോച്ചിൽ യാത്ര ചെയ്ത സമയത്തായിരുന്നു സംഭവം.




