KOYILANDY DIARY.COM

The Perfect News Portal

വയനാട് ടൗൺഷിപ്പ്; വീടുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ പരിശോധന ആരംഭിച്ചു

.

വയനാട് ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനായുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു. സർക്കാർ പട്ടയം കൈമാറിയ  178 കുടുംബങ്ങൾക്കായി നിർമിച്ച വീടുകളിലാണ് പരിശോധന. സർക്കാർ ഏജൻസിയായ കിഫ്കോണിന്റെയും, നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും (ULCCS) സംയുക്ത വിദഗ്ധ സംഘമാണ് പരിശോധനകൾക്ക് തുടക്കം കുറിച്ചത്. നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ ആകെ മൂന്ന് പരിശോധനകളാണ് വീടുകളിൽ നടത്തുന്നത്.

 

കരാറുകാരായ യു.എൽ.സി.സി.എസ്. ആദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. നിലവിൽ കിഫ്കോണും യു.എൽ.സി.സി.എസ്. എൻജിനീയർമാരും ചേർന്ന് നടത്തുന്ന രണ്ടാം ഘട്ട പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിൽ വിജയിക്കുന്ന വീടുകളിൽ വരും ദിവസങ്ങളിൽ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി മൂന്നാം ഘട്ട പരിശോധന നടത്തും. മെയ് മാസത്തിന് മുൻപായി 178 വീടുകളുടെയും പരിശോധന പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് താമസത്തിനായി സജ്ജമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Advertisements

 

Share news
error: Content is protected !!