KOYILANDY DIARY.COM

The Perfect News Portal

ഐശ്വര്യത്തിന്‍റെ പുതു പ്രതീക്ഷകളുമായി ഇന്ന് വിഷു ആഘോഷിക്കുന്നു

മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വരാനിരിക്കുന്ന നല്ല കാലങ്ങളിലേക്കുള്ള കാത്തിരിപ്പ് കൂടിയാണ് ഓരോ വിഷുക്കാലവും. മേട ചൂടിനൊപ്പം ഐശ്വര്യത്തിന്‍റെയും പുതു പ്രതീക്ഷകളുടെയും സമാധത്തിന്‍റെയും പുതു വര്‍ഷത്തിന്‍റെ തുടക്കമാണ് ഓരോ വിഷു പുലരിയും. ഓട്ടുരുളി തട്ടില്‍ അഷ്ടമംഗല്യവും കോടിമുണ്ടും വാല്‍ക്കണ്ണാടിയും സമ്പത്തിന്‍റെ ഒരു രൂപ നാണായവും ഗ്രന്ഥവും കാർഷിക സംസ്കാരത്തിന്‍റെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ചക്കയും മാങ്ങയും മറ്റു ഫലങ്ങളും കണിത്താലത്തിൽ നിറയുന്നു.

സ്വർണ്ണ നിറമുള്ള കൊന്നപ്പൂക്കൾ ഹൃദയങ്ങളിൽ വിരിയുന്ന ഈ കണിയൊരുക്കം വരാനിരിക്കുന്ന നല്ല നാളുകളിലേക്കുള്ള വലിയ പ്രതീക്ഷകളാണ് നൽകുന്നത്. വേനല്‍ അവധി കാലത്ത് കൊന്ന തേടി പോകുന്ന കുട്ടിപട്ടാളങ്ങളും വിഷു കളിയും വിഷു കോടിയും പടക്കം പൊട്ടിക്കലുമൊക്കെയായി വിഷു എന്നത് ബാല്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് കൂടിയാണ്. കുടുംബത്തിലെ മുതിര്‍ന്നവര്‍ നൽകുന്ന കൈനീട്ടം ഒരു വർഷത്തെ മുഴുവൻ സമ്പൽ സമൃദ്ധിയുടെയും നല്ല തുടക്കമാകുമെന്നാണ് വി‍ശ്വാസം.

മീനച്ചൂടിനെ വകഞ്ഞുമാറ്റി രാവും പകലും ഒന്നാകുന്ന മേടപ്പുലരി എത്തുമ്പോൾ, പുതിയ പ്രതീക്ഷകളാണ് ഓരോ വിഷുവും നമ്മുക്ക് സമ്മാനിക്കുന്നത്. 

Share news
error: Content is protected !!