KOYILANDY DIARY.COM

The Perfect News Portal

ചന്ദ്രനെ ചുറ്റി ആ‍‍ർട്ടിമെസ് 2 ഭൂമിയിലെത്തി

.

മനുഷ്യരെ വഹിച്ച് ചന്ദ്രനെ ചുറ്റി ആ‍‍ർട്ടിമെസ് 2 ഭൂമിയിലെത്തി. 4 യാത്രികർ അടങ്ങുന്ന പേടകം 5.37നാണ് കാലിഫോർണിയയ്ക്ക് സമീപം പസഫിക് സമുദ്രത്തിലിറങ്ങിയത്.  യുഎസിൽ നിന്നുള്ള റീഡ് വൈസ്മാൻ, വിക്ടർ ​ഗ്ലോവ‍ർ, ക്രിസ്റ്റീന കുക്ക്, കാനഡക്കാരൻ ജെറമി ഹാൻസൻ എന്നിവരാണ് തിരികെയെത്തിയത്.

 

മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റ‍ർ വേ​ഗതയിലാണ് ഓറിയോൺ പേടകം ഭൂമിയിൽ പ്രവേശിച്ചത്. ഈ സമയത്ത് പേടകത്തിന് ചുറ്റും 2800 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു. ദൗത്യത്തിന്റെ അവസാനം പേടകത്തിന്റെ ക്രൂ ക്യാപ്സൂൾ വേർപ്പെട്ട് തീ​ഗോളമായി ഭൂമിയിൽ പ്രവേശിച്ചു.

Advertisements

 

Share news
error: Content is protected !!