KOYILANDY DIARY.COM

The Perfect News Portal

ലബനനിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ച് ഇറാൻ; യുഎസ്-ഇറാൻ ചർച്ച ഇന്ന്

.

യുഎസ്-ഇറാൻ ചർച്ച ഇന്ന്. സമാധാന ച‍ർച്ചയ്ക്കായി ഇറാൻ പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തി. ചർച്ചകൾ ആരംഭിക്കാനിരിക്കെ ലബനനിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ച് ഇറാൻ. ഇറാൻ പാർലമെന്റ് സ്പീക്കർ സമാധാന ചർച്ചകൾക്ക് മുന്നോടിയായി ലബനനിൽ വെടിനിർത്തൽ കൊണ്ടുവരണമെന്നും ഇറാൻ്റെ പിടിച്ചുവെച്ച ആസ്തികൾ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു. 

 

ചർച്ചകൾക്ക് മുമ്പ് ഈ രണ്ട് കാര്യവും ധാരണയിലാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. മറുപടിയായി ഇസ്രായേലിനെതിരെ ഇറാന്റെ മിസൈൽ ആക്രമണവും നടന്നിരുന്നു.

Advertisements
Share news
error: Content is protected !!