KOYILANDY DIARY.COM

The Perfect News Portal

ഇറാനെതിരെ നടപടി കടുപ്പിക്കാൻ ഒരുങ്ങി ട്രംപ്; ആക്രമണത്തിൻ്റെ തീയതിയും സമയവും അറിയിച്ച് ട്രംപിൻ്റെ ഭീഷണി

.

ഇറാനെതിരെ നടപടി കടുപ്പിക്കാൻ ഒരുങ്ങി ട്രംപ്. അമേരിക്ക പറയുന്ന കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാൻ നര​ക തുല്യമാകുമെന്നും അമേരിക്കയുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഇപ്പോഴിതാ തീയതിയും സമയവും മുൻകൂട്ടി അറിയിച്ച് ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. ഇത് ഇറാൻ ജനതയേയും ആശങ്കയിലാക്കിയിരിക്കുകയാണ്.

 

ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്തില്ലെങ്കിൽ, ചൊവ്വാഴ്ച രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് ട്രംപിൻ്റെ ഭീഷണി. ഇതുവരെ 2076 പേരാണ് ഇസ്രായേൽ അമേരിക്ക ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത്. 26500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

 

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ നാലാം തവണയും ഇസ്രയേൽ ആക്രമണം നടത്തി. ഇതിൽ ഇറാൻ്റെ സുരക്ഷ ഉദ്യോ​ഗസ്ഥരടക്കം കൊല്ലപ്പെടുകയും ചെയ്തു. ഇനി നടക്കാൻ പോകുന്നത് വെറും യുദ്ധം മാത്രമല്ലെന്നും കടുത്ത ശിക്ഷാ നടപടിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

 

Share news