KOYILANDY DIARY.COM

The Perfect News Portal

ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു; ദോഹയിൽ നാളെ സമാധാന ചർച്ച

.

ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു. സൈനിക നടപടികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ദിവസങ്ങളായി ഇരു രാജ്യങ്ങൾക്കിടയിൽ നടന്നു കൊണ്ടിരിക്കുന്നവ ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും വിരാമിട്ടുകൊണ്ടാണ് നാളെ ദോഹ സമാധാന ചർച്ചകൾക്ക് വേദിയാവുക.

 

സൈനിക നീക്കങ്ങൾ തത്കാലം നിർത്തി വെയ്ക്കാനും ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് അതിവേ​ഗം സഞ്ചരിക്കാനുമുള്ള സാഹചര്യം ഒരുക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തുന്നതും ചർച്ചയിലുണ്ട്.

നേരത്തെ സിറ്റ്സ്വർലൻഡിൽ നടക്കാനിരുന്ന ചർച്ച ലെബനനിലുണ്ടായ ആക്രമണത്തെ തുടർന്ന് മുടങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ് പിന്നീട് ദോഹ സമാധാന ചർച്ചയ്ക്ക് വേദിയാക്കാൻ തീരുമാനമായത്. ഹോർമുസ് കടലിടുക്കിന്റെ ​ഗതാ​ഗത നിയന്ത്രണം തങ്ങൾക്ക് ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അവകാശപ്പെട്ടെങ്കിലും അമേരിക്ക ഈ വാദത്തെ തള്ളി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കത്തിന് കാരണമായിരുന്നു.

 

ജൂണിൽ ഒപ്പുവെച്ച സമാധാന കരാറിലുണ്ടായ ലംഘനമാണ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചത്. വാണിജ്യ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ ഇറാനും, ഉപരോ​ധം തീർക്കാൻ അമേരിക്കയും കരാർ പ്രകാരം സമ്മതിച്ചിരുന്നു. ഈ ധാരണകൾ പാലിക്കാത്തത് സമാധാന കരാറിനെ ബാധിച്ചു.

 

Share news
error: Content is protected !!