KOYILANDY DIARY.COM

The Perfect News Portal

സമുദയത്തിൻ്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന് ആരോപണം; ലീഗ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ്ക്ക് നോട്ടീസ്

.

പേരാമ്പ്ര മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. സമുദായത്തിൻ്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചുവെന്ന് ആരോപണം. പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ്ക്ക് നോട്ടീസ്. പേരാമ്പ്ര ROയ്ക്ക് 3 പരാതികൾ ലഭിച്ചു. പരാതി നൽകിയത് മണ്ഡലത്തിൽപ്പെട്ട 3 വ്യക്തികളാണ്. പേരാമ്പ്ര മണ്ഡലത്തിന്റെ ഉപവരണാധികാരിയാണ് നോട്ടീസ് നൽകിയത്.

മൂന്ന് വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ട് ആർ ഒ നടപടി സ്വീകരിച്ചത്. ഇന്നലെ ലഭിച്ച പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് തെഹ്ലിയക്ക് നോട്ടീസ് ഇഷ്യൂ ചെയ്തതെന്ന് ആർ ഒ വ്യക്തമാക്കി. 

 

അതേസമയം, പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനിടെ നടത്തിയ വിവാദ അനൗൺസ്മെന്റിൽ ടി.പി രാമകൃഷ്ണന് നോട്ടീസ് നൽകിയിരുന്നു. അനൗൺസ്മെന്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. മാതൃകാ പെരുമാറ്റചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്.

 

എന്നാൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്നും മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞിരുന്നു

Share news
error: Content is protected !!