KOYILANDY DIARY.COM

The Perfect News Portal

സ്കൂട്ടറിൽ കടത്തുകയായിരുന്ന 15 ലിറ്റർ ചാരായവുമായി ചേലിയ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 15 ലിറ്റർ ചാരായവുമായി ചേലിയ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ചേലിയ ഇയ്യക്കണ്ടിഗോപാലൻ്റെ മകൻ സജീവൻ (51) ആണ് പിടിയിലായത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. കൊയിലാണ്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സമേഷ് കെയും പാർട്ടിയും നടത്തിയ പരിശോധനയിലാണ് പൊയിൽക്കാവിൽ നിന്നും കഞ്ഞിലശ്ശേരിക്ക്‌ പോകുന്ന റോഡിൽ നിന്നും KL 56 AA 3781 നമ്പർ ചേതക്ക്‌ ഇലക്ട്രിക് സ്കൂട്ടറിലാണ് ചാക്കിൽ കെട്ടിയ നിലയിൽ 15 ലിറ്റർ ചാരായം കടത്തിയത്.
.
.
പ്രതിക്കെതിരെ അബ്കാരി ആക്ട് u/s  8 (1) & (2),67 ബി പ്രകാരം കേസ് രജിസ്റ്റർ ചെയ്തു, കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർ മാരായ ശിവകുമാർ കെ കെ, നൈജീഷ് ടി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ രാകേഷ് ബാബു, ഷംസുദ്ദീൻ, അനീഷ്‌കുമാർ എ പി, സിവിൽ എക്സൈസ് ഓഫീസർ വിവേക് കെ എം, വനിത സിവിൽ എക്സൈസ് ഓഫീസർ സീമ പി എന്നിവരും ഉണ്ടായിരുന്നു.
Share news
error: Content is protected !!