കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് കാളിയാട്ടം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് കാളിയാട്ടം. അപൂർവ്വമായ ആചാര വൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ഇന്ന് കാവ് സാക്ഷ്യംവഹിക്കും. താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ ഒഴുകിഎത്തുന്ന വടക്കെമലബാറിലെ പ്രസിദ്ധമായ ശ്രീ പിഷാരികാവ് ക്ഷേത്ര മഹോത്സവത്തിന് സമാപനം കുറിക്കുമ്പോൾ ഭക്തജനങ്ങൾക്ക് മറ്റൊരു പൂര പ്രതീതിയാണ് ഇവിടെ സമ്മാനിക്കുക.

ഏപ്രില്‍ മൂന്നിന് കളിയാട്ടം. രാവിലെ ദേവസംങ്കീര്‍ത്തനം ഭജന്‍സ് ,വൈകീട്ട് കൊല്ലത്ത് അരയന്റെയും വെട്ടുവരുടെയും, തണ്ടാന്റെയും വരവുകള്‍, മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പുറത്തെഴുന്നള്ളിപ്പ്. സ്വര്‍ണം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം നീലേശ്വരം പ്രവീണ്‍ പിഷാരടിയുടെ നേതൃത്വത്തില്‍ മേളം. തുടര്‍ന്ന് ഊരു ചുറ്റലിനു ശേഷം വാളകം കൂടും.ഇതോടെ കാളിയാട്ട മഹോത്സവം സമാപിക്കും.



