സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന
.
സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. കിഴക്കന്‍ പ്രവിശ്യക്ക് നേരെ വന്ന 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കന്‍ അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി. യുഎഇയിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിലെ ശവാമെഖില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരുക്കേറ്റു. അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രതികരിച്ചു.

യുഎഇ ഇന്നലെ മാത്രം ആകെ നേരിട്ടത് 4 മിസൈലുകളും 25 ഡ്രോണുകളുമാണ്. കാര്യമായ അപകടം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം യുഎഇയില്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. സ്പ്രിംഗ് – പെരുന്നാള്‍ അവധി അവസാനിച്ച പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇറാന്‍ ആക്രമണം മുന്‍നിര്‍ത്തി രണ്ട് ആഴ്ച കൂടി ഓണ്‍ലൈന്‍ ക്ലാസ്സ് തുടരാന്‍ തീരുമാനിച്ചിരുന്നു.

യുഎഇയില്‍ ഇതുവരെ നടന്ന വിവിധ ആക്രമണങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.




