KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; KSU പ്രവർത്തകർക്ക് ജാമ്യമില്ല

.

മന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ച കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. അതേസമയം, കണ്ണൂരിൽ നടന്നത് കെഎസ്‌യു മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ‘നിൻ്റെ മുഖം കറുപ്പിക്കും’ എന്ന് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നേരത്തെ വെല്ലുവിളിച്ചിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

 

ഈ അക്രമ സംഭവത്തെ പ്രതിപക്ഷം ന്യായീകരിക്കുകയാണെന്നും, വ്യക്തമായ ലക്ഷ്യങ്ങളില്ലാത്ത ജനാധിപത്യവിരുദ്ധ സമരങ്ങളാണ് അവർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisements
Share news