വായനാരി രാമകൃഷ്ണന്റെ 5-ാം ചരമവാർഷികം ആചരിച്ചു
.
പെരുവട്ടൂർ: മുൻ കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡണ്ടും കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രാഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു. ചടങ്ങ് മുതിർന്ന കോൺഗ്രസ് നേതാവ് സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജിഷ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു.

മുരളി തോറോത്ത്, അരവിന്ദൻ മാസ്റ്റർ, വി.ടി സുരേന്ദ്രൻ, അഡ്വ. പി.ടി. ഉമേന്ദ്രൻ, രാജേഷ് കീഴരിയൂർ, നടേരി ഭാസ്കരൻ, കുമുള്ളി കരുണൻ, കെ കെ ദാമോദരൻ, രജീഷ് വെങ്ങളത്ത് കണ്ടി, ശ്രീജാ റാണി, എടവന ഗോപാലൻ, വായനാരി സോമൻ മാസ്റ്റർ, ദിനേശൻ പുളിങ്കുളത്തിൽ, കാദർക്കുന്നോത്ത്, ഷൈലേഷ് പെരുവട്ടൂർ, സുനിൽ കുമാർ വിയ്യൂർ, തങ്കമണി ചൈത്രം, റസിയ ഉസ്മാൻ, സി പി മോഹനൻ, എം.എം. ശ്രീധരൻ, കെ. പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ ടി കെ, സിബിൻ, സുധീഷ് വരുണ്ട, സജീവൻ സൂര്യ, ഭാസ്കരൻ, രമേശ് ഗോപി രവി പൂതക്കുറ്റി എന്നിവർ നേതൃത്വം നൽകി. മിഥുൻ കൊല്ലറക്കണ്ടി നന്ദി പറഞ്ഞു.



