നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി
.
കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച കാലത്ത് നടന്ന കൊടിയേറ്റത്തിന് കീഴാറ്റുപുറം ചന്ദ്രൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഉത്സവം സമാപിക്കുന്ന 9 വരെ ദിവസവും തട്ടത്തിറകൾ ഉണ്ടായിരിക്കും. 8ന് വൈകീട്ട് സത്യൻ മാരാരുടെ ശിക്ഷണത്തിൽ അഭ്യസിച്ചവരുടെ പാഞ്ചാരിമേളം നടക്കും.

ഉത്സവത്തിൻ്റെ പ്രധാന ദിവസമായ 9ന് കാലത്ത് മുതൽ ഇളനീർ കുല വരവുകൾ, മലയർകളി, പരിചമുട്ടുകളി, താലപ്പൊലി, വെള്ളാട്ടം, മലബാറിലെ ഏറെ പ്രശസ്തമായതും നാനാഭാഗങ്ങളിൽ നിന്നുമുള്ള ഭക്തജനങ്ങളെ ആകർഷിച്ചതുമായ പ്രധാന ദേവനായ മാറപ്പുലിയുടെ വെള്ളാട്ടുകളും തിറകളും, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.



