നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി കെ രാജൻ
.
നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി കെ രാജൻ. നേറ്റിവിറ്റി കാർഡ് ചരിത്ര നിയമമാണ്. കേരളീയനെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാൻ നേറ്റിവിറ്റി കാർഡ് വഴി കഴിയും എന്നും മന്ത്രി പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഏകപക്ഷീയമായി പൗരത്വ ഭേദഗതി നിയമം കേന്ദ്രം നടപ്പിലാക്കുന്നു. എന്നാൽ കേരളത്തിൽ ഇത് നടപ്പിലാക്കില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നേറ്റിവിറ്റി ബിൽ നടപ്പാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.




