അക്ഷര കരോൾ സംഘടിപ്പിച്ചു
കൊയിലാണ്ടി: പീപ്പിൾസ് ലൈബ്രറി & റീഡിംഗ് റും നന്തി ബസാറിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായി അക്ഷര കരോൾ സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീലത പിഎം ഫ്ലാഗ് ഓഫ് ചെയ്തു. പി കെ പ്രകാശൻ, എം കെ മോഹനൻ, എൻ കെ ശിവദാസൻ മാസറ്റർ, ടി സി വിനോദൻ മാസ്റ്റർ, എം കെ അബ്ദുള്ള മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ചിത്രരചന മത്സരം ഭരണഘടനയുടെ ആമുഖത്തിൻ്റെ വിതരണം എന്നിവയും സംഘടിപ്പിച്ചു.




