KOYILANDY DIARY.COM

The Perfect News Portal

ശാരീരികമായി ഉപദ്രവിച്ചു; നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത്

നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി ഗുളിക കഴിച്ചാണ് എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രി കിടക്കയിൽ നിന്നും എലിസബത്ത് ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.

താൻ മരിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ബാലയും കുടുംബവുമാണെന്നും മരിക്കും മുൻപ് നീതി കിട്ടണമെന്നും അവർ വിഡിയോയിൽ പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ചു, മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നും വിഡിയോയിൽ അവർ പറയുന്നുണ്ട്. മൂക്കില്‍ ട്യൂബുമായി ആശുപത്രി കിടക്കയില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചത്.

Share news