KOYILANDY DIARY.COM

The Perfect News Portal

ഒരു കോടി രൂപ ആർക്ക്? കാരുണ്യ പ്ലസ് KN 573 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് KN 573 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. പുതുക്കിയ ടിക്കറ്റിന് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ ടിക്കറ്റിന് 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. സമ്മാനത്തുക വര്‍ധിപ്പിച്ച് പേരുമാറ്റത്തോടെയാണ് ഇപ്പോള്‍ പുതിയ ലോട്ടറികള്‍ വിപണിയിലെത്തുന്നത്.

ഞായറാഴ്ചകളില്‍ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവര്‍ണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് ഇനി മുതല്‍ ഉണ്ടാവുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും. 

 

ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.

Share news