KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 72,360 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. 240 രൂപ കൂടി ഒരു പവന് 72,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,045 രൂപയായി. ഇന്നലെയും ഇതേ നിരക്കിലാണ് വില വർധിച്ചിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

കഴിഞ്ഞയാഴ്ച സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച മുതല്‍ വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 2,000 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം സ്വർണ വില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. പിന്നീട് മാസാവസാനം വില കുറയുകയായിരുന്നു.

 

 

Share news
error: Content is protected !!