KOYILANDY DIARY.COM

The Perfect News Portal

ഒന്നാം സമ്മാനം ഒരു കോടി; സുവര്‍ണ കേരളം ലോട്ടറി ഫലം ഇന്നറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ച നറുക്കെടുത്തിരുന്ന നിര്‍മല്‍ ലോട്ടറിയ്ക്ക് പകരമായി പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറിയുടെ ഈ ആഴ്ചത്തെ ഫലം ഇന്നറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. 30 ലക്ഷം രൂപയാണ് സുവര്‍ണ കേരളത്തിന്റെ രണ്ടാം സമ്മാനം. ഇതുകൂടാതെ 25 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ നിരവധി വലിയ സമ്മാനങ്ങളും സുവര്‍ണ കേരളം ലോട്ടറിയ്ക്കുണ്ട്. 

ഞായറാഴ്ചകളില്‍ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവര്‍ണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് ഇനി മുതല്‍ ഉണ്ടാവുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.

 

ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.

Share news