KOYILANDY DIARY.COM

The Perfect News Portal

ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ പി എസ് ജിയും ഇൻ്ററും ഏറ്റുമുട്ടും; ആഴ്സണലും ബാഴ്സയും പുറത്ത്

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബായ പി എസ് ജിയും ഇറ്റാലിയൻ ക്ലബ് ഇൻ്റർ മിലാനും പങ്കെടുക്കും. ആഴ്സണലിനെ പരാജയപ്പെടുത്തിയാണ് പി എസ് ജി ഫൈനൽ പ്രവേശനം നേടിയത്. സ്പാനിഷ് കരുത്തരായ ബാഴ്സലോണയെയാണ് ഇന്റർ മിലാൻ മുട്ടുകുത്തിച്ചത്. ജൂൺ ഒന്നാം തീയതിയാണ് ഫൈനൽ.

പാരീസില്‍ നടന്ന സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ആഴ്‌സണലിനെ 2-1നും അഗ്രഗേറ്റില്‍ 3-1നും തോല്‍പിക്കുകയായിരുന്നു പി എസ് ജി. കളിയുടെ 27-ാം മിനിറ്റില്‍ തന്നെ ഫാബിയന്‍ റൂയിസിലൂടെ പി എസ് ജി ലീഡ് നേടിയിരുന്നു. 72-ാം മിനിറ്റില്‍ അഷ്‌റഫ് ഹക്കീമി ഗോള്‍ നേടിയതോടെ പി എസ് ജി ലീഡ് ഇരട്ടിയാക്കി. 76-ാം മിനിറ്റില്‍ ബുക്കായോ സാക്ക ആഴ്സണലിന് വേണ്ടി ഗോളടിച്ചു. ഇതോടെ പ്രതീക്ഷയായി. എന്നാൽ, പിന്നീട് ഗോളടിക്കാൻ സാധിച്ചില്ല. പി എസ് ജി ഗോളി ഡൊണാരുമ്മയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

 

 

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സെമി രണ്ടാം പാദത്തിൽ, ഇന്റര്‍ മിലാന്‍ ബാഴ്‌സലോണയെ 4-3ന് തോല്‍പ്പിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 7-6 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് ഇന്ററിന്റെ വിജയം.

Share news
error: Content is protected !!