KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് 18കാരി തൂങ്ങിമരിച്ചതിന് പിന്നാലെ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന യുവാവ് തൂങ്ങി മരിച്ചു

മലപ്പുറത്ത് പതിനെട്ടുകാരി തൂങ്ങിമരിച്ച നിരാശയില്‍ ആത്മഹത്യക്കു ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി കെ പി സജീര്‍ ബാബു ആണ് തൂങ്ങി മരിച്ചത്. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് തൃക്കലങ്ങോട് സ്വദേശിയായ ഷൈമ സിനിവര്‍ ബന്ധുവീട്ടില്‍ തുങ്ങി മരിച്ചത്.

ഷൈമ ആത്മഹത്യ ചെയ്തത് അറിഞ്ഞ ശേഷമായിരുന്നു യുവാവിന്റെ ആദ്യ ആത്മഹത്യശ്രമം. ഇരുവരും അയല്‍വാസികളാണ്. ഷൈമ ജീവനൊടുക്കിയ വിവരമറിഞ്ഞ സജീര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരും തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നും നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നു എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

 

മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഇയാളെ കാണാതായി. പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഷൈമയുടെ സമ്മതിമില്ലാതെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമായത്.

Advertisements
Share news