KOYILANDY DIARY

The Perfect News Portal

ഇറച്ചി കേക്ക് തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

  • ചിക്കന്‍ ബ്രസ്റ്റ് പീസ് – 400ഗ്രാം
  • സവാള അരിഞ്ഞത് – രണ്ട് (വലുത്)
  • പച്ചമുളക് അരിഞ്ഞത് – രണ്ട്
  • ഇഞ്ചി അരിഞ്ഞത് – ഒരു ടേബിള്‍സ് പൂണ്‍
  • വെളുത്തുള്ളി അരിഞ്ഞത് – ഒരു ടേബിള്‍സ് പൂണ്‍
  • മല്ലിയില, കറിവേപ്പില എന്നിവ അരിഞ്ഞത് – ഒരു പിടി
  • കുരുമുളക് പൊടി – ഒരു ടീസ് പൂണ്‍
  • മുളകുപൊടി – ഒരു ടീസ് പൂണ്‍
  • മഞ്ഞള്‍ പൊടി – അര ടീസ് പൂണ്‍
  • ഗരം മസാല – ഒരു നുള്ള്
  • ഉപ്പ് – പാകത്തിന്
  • ഓയില്‍ – രണ്ടു ടേബിള്‍സ് പൂണ്‍
  • കോഴിമുട്ട – 5

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ചെറുതായി മുറിച്ച്‌ കുരുമുളക് പൊടി, ഉപ്പ്, മഞ്ഞള്‍ പൊടി ഇത്തിരി ഓയില്‍ എന്നിവ ചേര്‍ത്ത് കുഴച്ച്‌ കുക്കറില്‍ രണ്ടു വിസില്‍ വരെ വേവിക്കുക.ശേഷം മിക്സിയില്‍ ക്രഷ് ചെയ്തു വെക്കുക.ഒരു ചട്ടിയില്‍ ഓയിലൊഴിച്ച്‌ ചൂടായാല്‍ ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി,ഗരം മസാല ചേര്‍ത്ത് നന്നായി വഴറ്റുക.നന്നായി സെറ്റ് ആയാല്‍ ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.

Advertisements
കോഴിമുട്ട പൊട്ടിച്ചു മിക്സിയില്‍ ചെറുതായി ഒന്ന് കറക്കിയ ശേഷം മസാല കൂട്ടിലേക്ക് നന്നായി യോജിപ്പിക്കുക.ഒരു നോണ്‍ സ്റ്റിക് പാത്രം ചൂടാക്കി നെയ്യ് ഒഴിച്ച്‌ ചുറ്റിച്ച്‌ തയ്യാറാക്കി വച്ച കൂട്ട് ഒഴിച്ച്‌ ചെറിയ തീയില്‍ വേവിക്കുക.30-35 മിനിട്ട് വേണ്ടി വരും.ഇടയ്ക്ക് വേവു നോക്കണം.പാകമായ ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി മുറിച്ചു കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *