KOYILANDY DIARY.COM

The Perfect News Portal

സപ്ലൈകോയിൽ രണ്ട് സബ്സിഡി സാധനങ്ങളുടെ വില കുറച്ചു; കുറഞ്ഞത് മുളകിനും വെളിച്ചണ്ണയ്ക്കും

സപ്ലൈകോയിൽ രണ്ട് സബ്സിഡി സാധനങ്ങളുടെ വില കുറച്ചു. മുളകിനും വെളിച്ചണ്ണയ്ക്കുമാണ് വില കുറഞ്ഞത്. മുളകിന് ഏഴു രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയും ആണ് കുറച്ചത്. 13 ഇനം സബ്സിഡി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിച്ച ശേഷം ആദ്യമായിട്ടാണ് വില കുറയ്ക്കുന്നത്. വെളിച്ചെണ്ണക്ക് 9 രൂപയും മുളകിന് 7 രൂപയും കുറച്ചു.

പൊതു വിപണിയിൽ വിലകുറഞ്ഞതാണ് സപ്ലൈകോയും കുറയ്ക്കാൻ കാരണം. അരക്കിലോ മുളക് 77 രൂപ നിരക്കിലും ഒരു ലിറ്റർ വെളിച്ചണ്ണ 136 രൂപ നിരക്കിലും വാങ്ങാം. ബ്രാൻഡഡ് കമ്പനി ഉൽപന്നങ്ങൾക്കും വില കുറഞ്ഞിട്ടുണ്ട്. പൊതു വിപണിയിലെ വില കണക്കാക്കി വില നിശ്ചയിക്കാൻ സപ്ലൈകോയ്ക്ക് അധികാരം നൽകിയിരുന്നു. ഇതനുസരിച്ചാണ് വില പരിശോധിച്ച് പുതുക്കി നിശ്ചയിച്ചത്.

 

Share news