KOYILANDY DIARY

The Perfect News Portal

കരയ്ക്കടിയുന്ന ഡോള്‍ഫിനുകളെ രക്ഷപ്പെടുത്തുന്നതിനുളള ഫ്ളിപ്പറുമായി ഒമാന്‍

മസ്കത്ത്: ഒമാനില്‍ ഡോള്‍ഫിനുകളുടെ അഭ്യാമപ്രകടനങ്ങള്‍ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 40 ഡോള്‍ഫിനുകളാണ് കരയ്ക്കിടിഞ്ഞത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് കരയ്ക്കടിയുന്ന ഡോള്‍ഫിനുകളെ രക്ഷപ്പെടുത്തുന്നതിനുളള പരിശീലനം നല്‍കാന്‍ തുടങ്ങിയത്. കൃത്രിമമായി നിര്‍മ്മിച്ചിരിക്കുന്ന ഫ്ളിപ്പര്‍ എന്ന ഡോള്‍ഫിനെ രക്ഷപ്പെടുത്തിയാണ് പരിശീലനം. ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞാല്‍ ആളുകള്‍ കൂടും. തുടര്‍ന്ന് അതിന്‍്റെ ചിത്രം പകര്‍ത്താന്‍ തുടങ്ങാതെ അതിനെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് ഓരോ മാസവും നടത്തുന്ന വര്‍ക്ഷോപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *