KOYILANDY DIARY.COM

The Perfect News Portal

ലോക്‌സഭാ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ സിപിഐ എം രണ്ട് സീറ്റിൽ മത്സരിക്കും

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സിപിഐ എം രണ്ട് സീറ്റിൽ മത്സരിക്കും. ഡിഎംകെയുമായുള്ള സീറ്റ് ധാരണ പൂർത്തിയായെന്നും ഏത് മണ്ഡ‍ലത്തിൽ മത്സരിക്കുമെന്ന് ഉടൻ തീരുമാനിക്കുമെന്നും സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ അറിയിച്ചു.

2019ലെ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ, മധുര മണ്ഡലങ്ങളിൽ നിന്ന് സിപിഐ എം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. കോയമ്പത്തൂരിൽനിന്ന്‌ പി ആർ നടരാജനും മധുരയിൽനിന്ന്‌ സു വെങ്കടേശനും എംപിയായി. 39 സീറ്റിൽ 38 സീറ്റും നേടി ഡിഎംകെ മുന്നണി വൻ വിജയം നേടി.

Share news
error: Content is protected !!