KOYILANDY DIARY

The Perfect News Portal

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുഡ്ബോള്‍ മത്സരങ്ങള്‍ക്കുള്ള തീയതി പ്രഖ്യാപിച്ചു

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുഡ്ബോള്‍ മത്സരങ്ങള്‍ക്കുള്ള തീയതി പ്രഖ്യാപിച്ചു. 2017 ഒക്ടോബറില്‍ 6 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈയില്‍ പിന്നീട് തീരുമാനിക്കും.കൊച്ചി ഉള്‍പ്പെടെ ആറ് വേദികളിലായാണ് മത്സരം നടക്കുന്നത് .മത്സരത്തിനായുള്ള സ്റ്റേഡിയങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഫിഫ സംഘം ഇന്ത്യയിലെത്തിയിരുന്നു.

മത്സരത്തിനായുള്ള വേദികള്‍ സംഘം പ്രഖ്യാപിച്ചിരുന്നു. കൊച്ചി,നവി മുംബൈ, ഗോവ ,ഡല്‍ഹി ,ഗുവാഹത്തി തുടങ്ങിയ സ്റ്റേഡിയങ്ങളാണ് നിലവില്‍ സംഘം മത്സരത്തിനായി അനുവദിച്ചിരിക്കുന്നത്. ഈ മാസം 25 വരെ സംഘം ഇന്ത്യയിലുണ്ടാവും. 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഇന്ത്യക്ക് പുറമെ ഇറാന്‍, ഇറാഖ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏഷ്യയില്‍ നിന്ന് ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *