KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ കോർപറേഷൻ്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം

കണ്ണൂർ കോർപറേഷൻ്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു. മാലിന്യത്തിൽ നിന്നുള്ള പുക വലിയ പ്രശ്നം ഉണ്ടാക്കുന്നതായി പ്രദേശ വാസികൾ പറഞ്ഞു.

Share news
error: Content is protected !!