KOYILANDY DIARY.COM

The Perfect News Portal

അടിക്കാടിനു തീ പിടിച്ച് രണ്ടിടത്തായി അപകടം

അടിക്കാടിനു തീ പിടിച്ച് രണ്ടിടത്തായി അപകടം. മൂടാടി പഞ്ചായത്തിലെ ഗോപാലപുരം ഗോഘലെ യുപി സ്കൂളിന് സമീപത്തുള്ള കാടിനും പുല്ലിനുമാണ് ഇന്ന് ആദ്യമായി ഉച്ചയ്ക്ക് 2 മണിയോടെ  തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എ എസ് ടി ഓ പ്രമോദ് പി കെ യുടെ നേതൃത്വത്തിൽ എത്തുകയും വെള്ളം ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു. സേനാംഗങ്ങളായ പ്രദീപ്,നിധി പ്രസാദ്, അനൂപ്, സനൽരാജ്, ഷാജു ഹോംഗാർഡ് രാജീവ് എന്നിവർ തീയിണക്കുന്നതിൽ ഏർപ്പെട്ടു.
തുടർന്ന് വൈകീട്ട് 4 മണിക്ക് മുചുകുന്ന് കോളേജ് പരിസരത്തെ കാടിനും തീ പിടിക്കുകയുണ്ടായി. കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി വെള്ളം ഉപയോഗിച്ച് തീയണച്ചു. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബബീഷ്, അഖില്‍, നിതിൻരാജ്, ബാലൻ, പ്രദീപ് എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു.
Share news
error: Content is protected !!